താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം ശ്രദ്ധയോടെ വായിച്ച്, തുടർന്ന് കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്കു് വ്യക്തവും സംക്ഷിപ്തവുമായ ഉത്തരമെഴുതുക : (12×5=60)
ദുഃഖത്തിന്റെ കാര്യത്തിൽ ഭയം ഏതു സ്ഥാനമാണ് കൈവരിക്കുന്നത് അതേ സ്ഥാനമാണ് ആനന്ദത്തിന്റെ കാര്യത്തിൽ ഉത്സാഹം കൈവരിക്കുന്നത്. വേദനയും നഷ്ടവും സഹിക്കാൻ ധൈര്യം ആവശ്യമായ പ്രവൃത്തികളിൽനിന്നു ലഭിക്കുന്ന ആവേശപൂർണ്ണമായ ആനന്ദത്തെയാണ് ഉത്സാഹം എന്നുപറയുന്നത്. വേദനയുടെയോ നഷ്ടത്തിന്റെയോ അളവിനെ ആശ്രയിച്ച് ഉത്സാഹത്തിനും വ്യത്യസ്ത വിഭാഗങ്ങളുണ്ട്. എഴുത്തുകാർ അവയെ യുദ്ധവീര്യം, ധർമ്മവീര്യം, ദയാവീര്യം തുടങ്ങിയവയായി വിഭജിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പഴക്കമുള്ളതും പ്രധാനപ്പെട്ടതും യുദ്ധവീര്യമാണ്. അതിൽ മുറിവോ വേദനയോ മരണം പോലുമോ പ്രശ്നമല്ല. ഈ തരത്തിലുള്ള വീര്യം അനാദികാലം മുതൽ അഭ്യസിക്കപ്പെട്ടു വരുന്നു. ഇതിൽ ധൈര്യവും പരിശ്രമവും പരമാവധി ഉയരത്തിലെത്തുന്നു. എന്നാൽ വേദനയോ കഷ്ടപ്പാടോ സഹിക്കാനുള്ള ധൈര്യത്തിൽ നിന്നു മാത്രം ഉത്സാഹം ഉണ്ടാകുന്നില്ല. അതിനോടൊപ്പം സന്തോഷകരമായ പരിശ്രമമോ ആവേശഭരിതമായ ആകാംക്ഷയോ ഉണ്ടായിരിക്കണം. വലിയ പ്രയാസമുണ്ടാക്കുന്ന ചികിത്സ ബോധം നഷ്ടപ്പെടാതെ സഹിക്കാൻ തയ്യാറാകുന്നത് ധൈര്യമായി കണക്കാക്കാം. പക്ഷേ അത് ഉത്സാഹമല്ല. അതുപോലെ കൈയോ കാലോ നഷ്ടപ്പെട്ടാലും മിണ്ടാതെയിരുന്ന് കഠിനപ്രഹരങ്ങൾ സഹിക്കാൻ തയ്യാറാകുന്നത് ധൈര്യമാണ്. ഏറ്റവും കഠിനമായ പ്രഹരങ്ങൾ നേരിട്ടിട്ടും മനസ്സ് തളരാതെ നിലകൊള്ളുന്നത് സഹിഷ്ണുതയാണ്. എന്നാൽ ഇത്തരത്തിലുള്ള ധൈര്യവും സഹനവും ആ - വ്യക്തി സന്തോഷത്തോടെ ഉൾക്കൊള്ളുമ്പോഴാണ് ഉത്സാഹമായി കണക്കാക്കപ്പെടുന്നത്. ചുരുക്കത്തിൽ സന്തോഷകരമായ പരിശ്രമത്തിലോ അതിയായ ആകാംക്ഷയിലോ ആണ് ഉത്സാഹം പ്രകടമാകുന്നത്; വെറും കഷ്ടപ്പാടു സഹിക്കാനുള്ള ധൈര്യത്തിൽ മാത്രമല്ല. സഹിഷ്ണുതയും ധൈര്യവും ഉത്സാഹത്തിലൂടെയാണ് പൂർണ്ണത കൈവരിക്കുന്നത്.
ദാനം ചെയ്യുന്ന ഒരാൾ തന്റെ സമ്പത്ത് ത്യജിക്കാനുള്ള ധൈര്യവും അതിനോടൊപ്പം വരുന്ന വേദനയും കഷ്ടപ്പാടും സഹിക്കാനുള്ള മനോബലവും കൈവശം വയ്ക്കുന്നു. ദാനം നൽകുന്നതിന്റെ ഫലമായി ദാതാവിന്റെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാകുമ്പോഴാണ് ഔദാര്യം യഥാർത്ഥത്തിൽ അംഗീകരിക്കപ്പെടുന്നത്. ആ കഷ്ടപ്പാടിന്റെയോ ബുദ്ധിമുട്ടിന്റെയോ അളവ് കൂടുംതോറും ഔദാര്യം മഹത്തരമാകുന്നു. എന്നാൽ സമ്പത്ത് ത്യജിക്കാനുള്ള ധൈര്യത്തോടൊപ്പം പൂർണ്ണഹൃദയത്തോടെയുള്ള സന്നദ്ധതയും സന്തോഷവും ഉണ്ടായില്ല എങ്കിൽ ഉത്സാഹം ജനിക്കുന്നില്ല.
യുദ്ധത്തിലല്ലാതെ ലോകത്തിൽ ശാരീരിക പീഡകൾ ഏറെ സഹിക്കേണ്ടതും മരണസാധ്യതപോലുമുള്ളതുമായ മറ്റുകഠിന പ്രവൃത്തികളും ഉണ്ട്. ഗവേഷണാർത്ഥം മഞ്ഞുമൂടിയ, മാനം തൊടുന്ന, കയറാനാകാത്ത പർവ്വതങ്ങൾ കയറുക, ധ്രുവ പ്രദേശങ്ങളിലേക്കോ സഹാറാ മരുഭൂമിയിലേക്കോ യാത്ര ചെയ്യുക, അജ്ഞാതമായ ദുർഘടവനങ്ങളിലേക്ക് കടക്കുക എന്നിവയും ധൈര്യത്തിന്റെയും വീര്യത്തിന്റെയും പ്രകടനങ്ങളാണ്. ആളുകൾ ഈ പ്രവർത്തനങ്ങളിൽ സന്തോഷപൂർവ്വമായ ആവേശത്തോടെയും അതിയായ ആകാംക്ഷയോടെയും ഏർപ്പെടുന്നത് ഉത്സാഹത്തിന്റെ ഒരു പ്രകടനമായാണ് കണക്കാക്കപ്പെടുന്നത്.
(a) ഉത്സാഹത്തിൽ ധൈര്യത്തിനുള്ള പങ്ക് വ്യക്തമാക്കുക. (12)
(b) സഹിഷ്ണുത എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ? (12)
(c) ഉത്സാഹം എങ്ങനെ കൈവരിക്കപ്പെടുന്നു ? (12)
(d) സന്തോഷപൂർവ്വമായ ആകാംക്ഷയും ഉത്സാഹവും തമ്മിലുള്ള പരസ്പരബന്ധം വ്യക്തമാക്കുക. (12)
(e) ദാനധർമ്മം ചെയ്യുന്നതിനായി ദാതാവ് എന്തെല്ലാം സഹിക്കേണ്ടിവരും ? (12)
60 marks · directive: Comprehension
The core of a good answer
The passage argues that enthusiasm (ഉത്സാഹം) is not mere courage to bear pain or loss: courage and endurance become enthusiasm only when they are joined to joyful effort or eager longing, whether in war, in giving, or in hard and dangerous enterprises.
An outline written by upsc.help, not an official UPSC answer; every fact checked by a separate review. How we work
What the question asks
Five questions of 12 marks each, all answerable from the passage. Each answer should be a short paragraph in Malayalam, in the candidate's own sentences, built on the passage's own distinctions: courage (ധൈര്യം) versus enthusiasm, endurance (സഹിഷ്ണുത), the donor's joy, and joyful eagerness in difficult tasks. Nothing from outside the passage is needed.
Answer outline
Introduction
Answer each part separately and briefly, using the passage's key terms (ധൈര്യം, സഹിഷ്ണുത, സന്തോഷകരമായ പരിശ്രമം, ആകാംക്ഷ, ഉത്സാഹം).
(a)
- Courage is a necessary part of enthusiasm: enthusiasm is the eager joy that comes from acts that need courage to bear pain and loss ('വേദനയും നഷ്ടവും സഹിക്കാൻ ധൈര്യം ആവശ്യമായ പ്രവൃത്തികളിൽനിന്നു ലഭിക്കുന്ന ആവേശപൂർണ്ണമായ ആനന്ദത്തെയാണ് ഉത്സാഹം എന്നുപറയുന്നത്').
- But courage alone is not enough ('വേദനയോ കഷ്ടപ്പാടോ സഹിക്കാനുള്ള ധൈര്യത്തിൽ നിന്നു മാത്രം ഉത്സാഹം ഉണ്ടാകുന്നില്ല'); joyful effort or eager longing must go with it.
- Example from the passage: bearing treatment without losing consciousness is courage, but not enthusiasm ('പക്ഷേ അത് ഉത്സാഹമല്ല').
- Courage reaches its fullness through enthusiasm ('സഹിഷ്ണുതയും ധൈര്യവും ഉത്സാഹത്തിലൂടെയാണ് പൂർണ്ണത കൈവരിക്കുന്നത്').
(b)
- Endurance is standing firm, without the mind giving way, even after facing the hardest blows: 'ഏറ്റവും കഠിനമായ പ്രഹരങ്ങൾ നേരിട്ടിട്ടും മനസ്സ് തളരാതെ നിലകൊള്ളുന്നത് സഹിഷ്ണുതയാണ്'.
- The passage separates it from courage, which is readiness to bear hard blows silently even at the loss of a hand or leg.
- Endurance too counts as enthusiasm only when the person accepts it with joy ('ആ - വ്യക്തി സന്തോഷത്തോടെ ഉൾക്കൊള്ളുമ്പോഴാണ് ഉത്സാഹമായി കണക്കാക്കപ്പെടുന്നത്').
(c)
- Enthusiasm is attained when courage and endurance are joined to joyful effort or eager longing: 'അതിനോടൊപ്പം സന്തോഷകരമായ പരിശ്രമമോ ആവേശഭരിതമായ ആകാംക്ഷയോ ഉണ്ടായിരിക്കണം'.
- In short, it shows itself in joyful effort or intense eagerness, not merely in the courage to bear hardship ('ചുരുക്കത്തിൽ സന്തോഷകരമായ പരിശ്രമത്തിലോ അതിയായ ആകാംക്ഷയിലോ ആണ് ഉത്സാഹം പ്രകടമാകുന്നത്').
- In giving, enthusiasm is born only with wholehearted willingness and joy ('പൂർണ്ണഹൃദയത്തോടെയുള്ള സന്നദ്ധതയും സന്തോഷവും').
(d)
- Joyful eagerness is the element that turns courage into enthusiasm; without it there is courage or endurance, but not enthusiasm.
- The passage's example: climbing snow-covered, sky-touching mountains for research, travelling to the polar regions or the Sahara, entering unknown dense forests; taking part in these 'സന്തോഷപൂർവ്വമായ ആവേശത്തോടെയും അതിയായ ആകാംക്ഷയോടെയും' is 'ഉത്സാഹത്തിന്റെ ഒരു പ്രകടനമായാണ് കണക്കാക്കപ്പെടുന്നത്'.
- So taking part in such tasks with joyful eagerness is itself counted as an expression of enthusiasm.
(e)
- The donor must have the courage to give up his wealth and the strength of mind to bear the pain and hardship that come with it ('തന്റെ സമ്പത്ത് ത്യജിക്കാനുള്ള ധൈര്യവും അതിനോടൊപ്പം വരുന്ന വേദനയും കഷ്ടപ്പാടും സഹിക്കാനുള്ള മനോബലവും').
- He must bear some difficulty or hardship in his own life as a result of giving; only then is generosity truly recognised ('ഔദാര്യം യഥാർത്ഥത്തിൽ അംഗീകരിക്കപ്പെടുന്നത്').
- The greater the hardship, the greater the generosity ('അളവ് കൂടുംതോറും ഔദാര്യം മഹത്തരമാകുന്നു').
- For it to be enthusiasm, the giving must also come with wholehearted willingness and joy.
Conclusion
Keep each answer to the passage's ideas; the common thread is that joy and eagerness, not endurance alone, make enthusiasm.
Facts to remember
- The passage names three kinds of valour: യുദ്ധവീര്യം (valour in war), ധർമ്മവീര്യം (valour in charity) and ദയാവീര്യം (valour in compassion); it calls യുദ്ധവീര്യം the oldest and most important.