താഴെക്കൊടുത്തിരിക്കുന്ന ഗദ്യഭാഗം മൂന്നിലൊന്നായി സംക്ഷേപിക്കുക. തലക്കെട്ട് നൽകേണ്ടതില്ല. സംക്ഷേപം നിങ്ങളുടെ സ്വന്തം വാക്കുകളിൽ ആയിരിക്കണം. (60)
നല്ലൊരു ശ്രോതാവാകുക എന്നത് ഒരാൾക്ക് കൈവരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ ജീവിത നൈപുണ്യങ്ങളിൽ ഒന്നാണ്. എന്നാൽ നമ്മിൽ വളരെ കുറച്ചുപേർക്കു മാത്രമേ നല്ലൊരു ശ്രോതാവാകാൻ കഴിയുകയുള്ളൂ. അതിനു കാരണം നമ്മൾ ദുഷിച്ചവരായതല്ല, നമ്മെ ആരും അത് പഠിപ്പിച്ചിട്ടില്ല എന്നതിനാലാണ്. കുറെകൂടിവ്യക്തമായിപറഞ്ഞാൽ നമ്മെ വ്യക്തമായി കേട്ടവരും കുറവാണ്. അതായത് നാം കേൾക്കുന്നതിനേക്കാൾ സംസാരിക്കാനാണ് കൂടുതൽ താല്പര്യപ്പെടുന്നത്. മറ്റുള്ളവരെ കാണാൻ ആഗ്രഹമുള്ളവരായിട്ടും അവരുടെ വാക്കുകൾ കേൾക്കാൻ മടിക്കുന്നവരായി നാം മാറുന്നു. ഇതിന്റെ ഫലമായി സൗഹൃദം സ്വാർത്ഥത കലർന്ന ഒരു സാമൂഹിക ബന്ധമായി ചുരുങ്ങിപ്പോകുന്നു. മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുക എന്നത് നല്ലൊരു ശ്രോതാവ് ചെയ്യുന്ന സന്തോഷകരമായ അനേകപ്രവൃത്തികളിൽ ഒന്നാണ്. നാം ഇത് കൃത്യമായി മനസ്സിലാക്കാതെ പെട്ടെന്നുണ്ടാകുന്നതും അവ്യക്തവുമായ ചിലവികാരങ്ങൾ പലപ്പോഴും നമ്മെ സംഭാഷണത്തിലേക്കു നയിക്കുന്നു. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു; കൂടുതൽ ഉയർന്ന തൊഴിൽ അവസരങ്ങളെക്കുറിച്ച് ആലോചിക്കുന്നു. അപ്പോൾ അവർ നമുക്ക് യോജിച്ചവരാണോയെന്ന് നമുക്ക് അറിയാതെ വരുന്നു; ബന്ധങ്ങൾ പ്രതിസന്ധിയിലാകുന്നു. ജീവിതത്തെക്കുറിച്ച് പൊതുവെ ഒരു നിരാശാബോധം തോന്നുന്നു (യഥാർത്ഥത്തിൽ എന്താണ് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കുവാൻ കഴിയാതെ). ചിലപ്പോൾ നമുക്ക് ഏതെങ്കിലും കാര്യത്തെക്കുറിച്ച് അമിതാവേശവും ഉത്സാഹവും തോന്നുന്നുവെങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമായി ഗ്രഹിക്കാൻ പ്രയാസമായിത്തീരുന്നു.
ഇതെല്ലാം ഹൃദയത്തിൽ വ്യക്തത തേടുന്ന വിഷയങ്ങളാണ്. മറ്റൊരാളുമായുള്ള സംഭാഷണത്തിലൂടെ ആശയക്കുഴപ്പവും അസ്വസ്ഥതയും നിറഞ്ഞ മനോനിലയിൽ നിന്നും കൂടുതൽ വ്യക്തതയുള്ളതും പ്രതീക്ഷാനിർഭരവും ശാന്തവുമായ നിലയിലേക്ക് മാറുന്നതാണ് ഉത്തമം എന്ന് ഒരു നല്ല ശ്രോതാവിന് അറിയാവുന്നതാണ്. ഒരുമിച്ച് സംസാരിക്കുന്നതിലൂടെ യഥാർത്ഥത്തിൽ എന്താണ് പ്രശ്നമെന്ന് കണ്ടെത്താൻ സാധിക്കും. എന്നാൽ യഥാർത്ഥത്തിൽ ഇത് പലപ്പോഴും സംഭവിക്കാറില്ല. കാരണം സംഭാഷണങ്ങളിൽ വ്യക്തതയുടെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം കുറവാണ്. നല്ല ശ്രോതാക്കൾ അപൂർവ്വവുമാണ്. അതിനാൽ ആളുകൾ വിശകലനം ചെയ്യുന്നതിനേക്കാൾ സ്വന്തം - വികാരങ്ങൾ ആവർത്തിച്ചുറപ്പിക്കുകയാണ് പതിവ്. അവർ ആശങ്കാകുലരോ, ആവേശഭരിതരോ, ദുഃഖിതരോ അല്ലെങ്കിൽ പ്രതീക്ഷാനിർഭരരോ ആണെന്ന വസ്തുത അവർ പലവിധത്തിൽ വീണ്ടും പറയുന്നു എങ്കിലും കേൾക്കുന്നയാൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നില്ല. നല്ല ശ്രോതാക്കൾ ഇതിനെ മറികടക്കാൻ വിവിധ ഭാഷണ തന്ത്രങ്ങൾ പ്രയോഗിക്കുന്നു.
മറ്റൊരാൾ സംസാരിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേൾക്കുകയും പ്രോത്സാഹനപരമായ ചെറുവാക്കുകളും, സഹാനുഭൂതിയുള്ള മുഖഭാവങ്ങളും ഉത്സാഹം പകരുന്ന തലകുലുക്കലുകളും താത്പര്യം പ്രകടിപ്പിക്കുന്ന ശബ്ദങ്ങളും നൽകുകയും ചെയ്യുന്നു. അവർ മറ്റൊരാളെ വിഷയത്തിന്റെ ആഴത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നു, എപ്പോഴും. “ഇതിനെക്കുറിച്ച് കൂടുതൽ പറയൂ”, “അത് പറഞ്ഞപ്പോൾ എനിക്ക് ഏറെ താത്പര്യം തോന്നി”, “അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് നിങ്ങൾ കരുതുന്നു ?”, “അതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നിയത് ?” തുടങ്ങിയ ചോദ്യങ്ങൾ അവർ ചോദിക്കും. സംഭാഷണത്തിൽ വ്യക്തതക്കുറവ് ഉണ്ടാകുമെന്നത് ഒരു നല്ല ശ്രോതാവ് നിസ്സാരമായി കരുതുകയും അതിനെ കുറ്റപ്പെടുത്തുകയോ വേഗം വിധിയെഴുതാതെയിരിക്കുകയോ ചെയ്യുന്നു. കാരണം മനസ്സിലെ ആശയകുഴപ്പം മനുഷ്യരിൽ സാധാരണവും പ്രധാനപ്പെട്ടതുമായ ഒരു പ്രശ്നമാണെന്നും അതിനെ പരിഹരിക്കാൻ യഥാർത്ഥ സുഹൃത്ത് സഹായിക്കേണ്ടതുണ്ടെന്നും അവർ തിരിച്ചറിയുന്നു. പലപ്പോഴും നമ്മെ യഥാർത്ഥത്തിൽ അലട്ടുന്നതോ ആവേശപ്പെടുത്തുന്നതോ എന്താണെന്ന് നമുക്ക് വ്യക്തമായി അറിയില്ല. കൂടുതൽ വിശദീകരിക്കാൻ പ്രോത്സാഹനം ലഭിക്കുമ്പോഴാണ് അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ കഴിയുന്നത് എന്ന് നല്ല ശ്രോതാവ് അറിയുന്നു. അതിനാൽ ഉടനെ ഉപദേശം നൽകുന്നതിനു പകരം “തുടരൂ” എന്ന ലളിതമായ വാക്ക് പറഞ്ഞ് മറ്റൊരാളെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നു. നാം സഹോദരങ്ങളെയോ ബന്ധങ്ങളെയോ പരാമർശിക്കുമ്പോൾ, ബാല്യത്തിലെ ബന്ധം എങ്ങനെയായിരുന്നു, കാലക്രമേണ അത് എങ്ങനെ മാറി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവർ കൂടുതൽ അറിയാൻ ശ്രമിക്കും. നമ്മുടെ ആശങ്കകളുടെയും ആവേശങ്ങളുടെയും ഉറവിടം എന്താണെന്ന് അവർ അന്വേഷിക്കുന്നു. “അത് നിങ്ങളെ പ്രത്യേകിച്ച് എന്തുകൊണ്ടാണ് അലട്ടിയത് ?”, “അത് നിങ്ങൾക്ക് ഇത്ര പ്രധാനപ്പെട്ടതായത് എന്തുകൊണ്ട് ?” എന്നിങ്ങനെ അവർ ചോദിക്കും. അവർ നമ്മുടെ ചരിത്രം മനസ്സിൽ സൂക്ഷിക്കും. നമ്മൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഓർത്ത് വീണ്ടും പരാമർശിക്കുന്നതിലൂടെ അവർ ബന്ധത്തെ കൂടുതൽ ആഴത്തിലുള്ളതാക്കുന്നു. അസ്പഷ്ടമായ കാര്യങ്ങൾ പറയുന്നത് വളരെ എളുപ്പമാണ്. ചിലതൊക്കെ മനോഹരമോ, ഭയാനകമോ നല്ലതോ അരോചകമോ ആണെന്ന് നാം പരാമർശിക്കാറുണ്ട്. പക്ഷേ അതിന്റെ കാരണം അന്വേഷിക്കാറില്ല. നല്ല ശ്രോതാവ് നമ്മുടെ ആദ്യപ്രതികരണങ്ങളെത്തന്നെ സംശയത്തോടെ പരിശോധിക്കുകയും പിന്നിൽ മറഞ്ഞിരിക്കുന്ന ആഴത്തിലുള്ള വികാരങ്ങളെയും മനോഭാവങ്ങളെയും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
(398 വാക്കുകൾ)
60 marks · directive: Precis
The core of a good answer
The passage says that listening well is a rare and valuable life skill: most people prefer talking to listening, but a good listener helps the speaker move from confusion to clarity through encouragement, probing questions, memory of what was said and questioning of first reactions.
An outline written by upsc.help, not an official UPSC answer; every fact checked by a separate review. How we work
What the question asks
The passage is printed as 398 words, so one-third is about 133 words; a precis of about 130 to 135 words in Malayalam is expected. Read twice, list the main ideas, drop the quoted sample questions and repetition, and rewrite in your own Malayalam sentences, keeping the order of ideas. No title is required.
Answer outline
Introduction
Method: note the printed length (398 words), aim for about 133 words, keep the order of ideas, and avoid copying whole sentences from the passage.
Main ideas in order
- Being a good listener is one of the most important and attractive life skills, yet few manage it, not because they are bad but because nobody taught them.
- We prefer talking to listening; we want to meet others but are reluctant to hear them, so friendship shrinks into a social bond mixed with selfishness.
- Vague, sudden feelings often drive us into conversation: worries at work, thoughts of better jobs, doubts about people, troubled relationships, a general sense of disappointment, or excitement whose cause we cannot grasp.
- A good listener knows that conversation should move us from confusion and unease to clarity, hope and calm, but this rarely happens because there is little awareness of the need for clarity and good listeners are rare; people keep repeating their feelings instead of analysing them.
- Good listeners use techniques: attentive listening, short encouraging words, sympathetic expressions, nods and sounds of interest, and questions that lead the speaker deeper.
- They treat lack of clarity as normal, without blame or quick judgement, seeing confusion as a common human problem that a true friend should help with.
- They encourage us to go on rather than giving quick advice, ask about the origins of our worries and excitements, remember what we said before, and so deepen the relationship.
- We easily call things lovely or awful without asking why; a good listener examines with doubt these first reactions to find the deeper feelings and attitudes behind them.
Conclusion
End the precis with the central point: a good listener helps another person understand his or her own mind.
Facts to remember
- Printed length: 398 words; one-third of 398 is about 133 words (132.7).
- A precis keeps the original's order of ideas and its point of view, leaves out examples and repetition, and is written in the candidate's own words.