Pratidin

UPSC Mains Malayalam Compulsory Paper (Qualifying) previous-year questions

9 Mains Malayalam Compulsory Paper (Qualifying) questions from 2026 to 2026, with the official answer where UPSC has published one, an explanation or answer outline, and the news stories that connect to each. Every question is checked against the published paper.

2026

  1. 2026 · Malayalam Compulsory Paper (Qualifying) · 100 marksMains

    താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് 600 വാക്കുകളിൽ കവിയാതെ ഉപന്യസിക്കുക : (100) (a) ഭാരതമെന്ന സങ്കല്പവും നമ്മുടെ ഭാവിയും

  2. 2026 · Malayalam Compulsory Paper (Qualifying) · 100 marksMains

    താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് 600 വാക്കുകളിൽ കവിയാതെ ഉപന്യസിക്കുക : (100) (b) ഡിജിറ്റൽ യുഗത്തിലെ പൗരന്മാരുടെ കടമകൾ

  3. 2026 · Malayalam Compulsory Paper (Qualifying) · 100 marksMains

    താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് 600 വാക്കുകളിൽ കവിയാതെ ഉപന്യസിക്കുക : (100) (c) ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണവും ചൊവ്വാ - ഭ്രമണപഥ ദൗത്യവും

  4. 2026 · Malayalam Compulsory Paper (Qualifying) · 100 marksMains

    താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് 600 വാക്കുകളിൽ കവിയാതെ ഉപന്യസിക്കുക : (100) (d) ആരോഗ്യസേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും

  5. 2026 · Malayalam Compulsory Paper (Qualifying) · 60 marksMains

    താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം ശ്രദ്ധയോടെ വായിച്ച്, തുടർന്ന് കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്കു് വ്യക്തവും സംക്ഷിപ്തവുമായ ഉത്തരമെഴുതുക : (12×5=60) ദുഃഖത്തിന്റെ കാര്യത്തിൽ ഭയം ഏതു സ്ഥാനമാണ് കൈവരിക്കുന്നത് അതേ സ്ഥാനമാണ് ആനന്ദത്തിന്റെ കാര്യത്തിൽ ഉത്സാഹം കൈവരിക്കുന്നത്. വേദനയും നഷ്ടവും സഹിക്കാൻ ധൈര്യം ആവശ്യമായ പ്രവൃത്തികളിൽനിന്നു ലഭിക്കുന്ന ആവേശപൂർണ്ണമായ ആനന്ദത്തെയാണ് ഉത്സാഹം എന്നുപറയുന്നത്. വേദനയുടെയോ നഷ്ടത്തിന്റെയോ അളവിനെ ആശ്രയിച്ച് ഉത്സാഹത്തിനും വ്യത്യസ്ത വിഭാഗങ്ങളുണ്ട്. എഴുത്തുകാർ അവയെ യുദ്ധവീര്യം, ധർമ്മവീര്യം, ദയാവീര്യം തുടങ്ങിയവയായി വിഭജിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പഴക്കമുള്ളതും പ്രധാനപ്പെട്ടതും യുദ്ധവീര്യമാണ്. അതിൽ മുറിവോ വേദനയോ മരണം പോലുമോ പ്രശ്നമല്ല. ഈ തരത്തിലുള്ള വീര്യം അനാദികാലം മുതൽ അഭ്യസിക്കപ്പെട്ടു വരുന്നു. ഇതിൽ ധൈര്യവും പരിശ്രമവും പരമാവധി ഉയരത്തിലെത്തുന്നു. എന്നാൽ വേദനയോ കഷ്ടപ്പാടോ സഹിക്കാനുള്ള ധൈര്യത്തിൽ നിന്നു മാത്രം ഉത്സാഹം ഉണ്ടാകുന്നില്ല. അതിനോടൊപ്പം സന്തോഷകരമായ പരിശ്രമമോ ആവേശഭരിതമായ ആകാംക്ഷയോ ഉണ്ടായിരിക്കണം. വലിയ പ്രയാസമുണ്ടാക്കുന്ന ചികിത്സ ബോധം നഷ്ടപ്പെടാതെ സഹിക്കാൻ തയ്യാറാകുന്നത് ധൈര്യമായി കണക്കാക്കാം. പക്ഷേ അത് ഉത്സാഹമല്ല. അതുപോലെ കൈയോ കാലോ നഷ്ടപ്പെട്ടാലും മിണ്ടാതെയിരുന്ന് കഠിനപ്രഹരങ്ങൾ സഹിക്കാൻ തയ്യാറാകുന്നത് ധൈര്യമാണ്. ഏറ്റവും കഠിനമായ പ്രഹരങ്ങൾ നേരിട്ടിട്ടും മനസ്സ് തളരാതെ നിലകൊള്ളുന്നത് സഹിഷ്ണുതയാണ്. എന്നാൽ ഇത്തരത്തിലുള്ള ധൈര്യവും സഹനവും ആ - വ്യക്തി സന്തോഷത്തോടെ ഉൾക്കൊള്ളുമ്പോഴാണ് ഉത്സാഹമായി കണക്കാക്കപ്പെടുന്നത്. ചുരുക്കത്തിൽ സന്തോഷകരമായ പരിശ്രമത്തിലോ അതിയായ ആകാംക്ഷയിലോ ആണ് ഉത്സാഹം പ്രകടമാകുന്നത്; വെറും കഷ്ടപ്പാടു സഹിക്കാനുള്ള ധൈര്യത്തിൽ മാത്രമല്ല. സഹിഷ്ണുതയും ധൈര്യവും ഉത്സാഹത്തിലൂടെയാണ് പൂർണ്ണത കൈവരിക്കുന്നത്. ദാനം ചെയ്യുന്ന ഒരാൾ തന്റെ സമ്പത്ത് ത്യജിക്കാനുള്ള ധൈര്യവും അതിനോടൊപ്പം വരുന്ന വേദനയും കഷ്ടപ്പാടും സഹിക്കാനുള്ള മനോബലവും കൈവശം വയ്ക്കുന്നു. ദാനം നൽകുന്നതിന്റെ ഫലമായി ദാതാവിന്റെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാകുമ്പോഴാണ് ഔദാര്യം യഥാർത്ഥത്തിൽ അംഗീകരിക്കപ്പെടുന്നത്. ആ കഷ്ടപ്പാടിന്റെയോ ബുദ്ധിമുട്ടിന്റെയോ അളവ് കൂടുംതോറും ഔദാര്യം മഹത്തരമാകുന്നു. എന്നാൽ സമ്പത്ത് ത്യജിക്കാനുള്ള ധൈര്യത്തോടൊപ്പം പൂർണ്ണഹൃദയത്തോടെയുള്ള സന്നദ്ധതയും സന്തോഷവും ഉണ്ടായില്ല എങ്കിൽ ഉത്സാഹം ജനിക്കുന്നില്ല. യുദ്ധത്തിലല്ലാതെ ലോകത്തിൽ ശാരീരിക പീഡകൾ ഏറെ സഹിക്കേണ്ടതും മരണസാധ്യതപോലുമുള്ളതുമായ മറ്റുകഠിന പ്രവൃത്തികളും ഉണ്ട്. ഗവേഷണാർത്ഥം മഞ്ഞുമൂടിയ, മാനം തൊടുന്ന, കയറാനാകാത്ത പർവ്വതങ്ങൾ കയറുക, ധ്രുവ പ്രദേശങ്ങളിലേക്കോ സഹാറാ മരുഭൂമിയിലേക്കോ യാത്ര ചെയ്യുക, അജ്ഞാതമായ ദുർഘടവനങ്ങളിലേക്ക് കടക്കുക എന്നിവയും ധൈര്യത്തിന്റെയും വീര്യത്തിന്റെയും പ്രകടനങ്ങളാണ്. ആളുകൾ ഈ പ്രവർത്തനങ്ങളിൽ സന്തോഷപൂർവ്വമായ ആവേശത്തോടെയും അതിയായ ആകാംക്ഷയോടെയും ഏർപ്പെടുന്നത് ഉത്സാഹത്തിന്റെ ഒരു പ്രകടനമായാണ് കണക്കാക്കപ്പെടുന്നത്. (a) ഉത്സാഹത്തിൽ ധൈര്യത്തിനുള്ള പങ്ക് വ്യക്തമാക്കുക. (12) (b) സഹിഷ്ണുത എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ? (12) (c) ഉത്സാഹം എങ്ങനെ കൈവരിക്കപ്പെടുന്നു ? (12) (d) സന്തോഷപൂർവ്വമായ ആകാംക്ഷയും ഉത്സാഹവും തമ്മിലുള്ള പരസ്പരബന്ധം വ്യക്തമാക്കുക. (12) (e) ദാനധർമ്മം ചെയ്യുന്നതിനായി ദാതാവ് എന്തെല്ലാം സഹിക്കേണ്ടിവരും ? (12)

  6. 2026 · Malayalam Compulsory Paper (Qualifying) · 60 marksMains

    താഴെക്കൊടുത്തിരിക്കുന്ന ഗദ്യഭാഗം മൂന്നിലൊന്നായി സംക്ഷേപിക്കുക. തലക്കെട്ട് നൽകേണ്ടതില്ല. സംക്ഷേപം നിങ്ങളുടെ സ്വന്തം വാക്കുകളിൽ ആയിരിക്കണം. (60) നല്ലൊരു ശ്രോതാവാകുക എന്നത് ഒരാൾക്ക് കൈവരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ ജീവിത നൈപുണ്യങ്ങളിൽ ഒന്നാണ്. എന്നാൽ നമ്മിൽ വളരെ കുറച്ചുപേർക്കു മാത്രമേ നല്ലൊരു ശ്രോതാവാകാൻ കഴിയുകയുള്ളൂ. അതിനു കാരണം നമ്മൾ ദുഷിച്ചവരായതല്ല, നമ്മെ ആരും അത് പഠിപ്പിച്ചിട്ടില്ല എന്നതിനാലാണ്. കുറെകൂടിവ്യക്തമായിപറഞ്ഞാൽ നമ്മെ വ്യക്തമായി കേട്ടവരും കുറവാണ്. അതായത് നാം കേൾക്കുന്നതിനേക്കാൾ സംസാരിക്കാനാണ് കൂടുതൽ താല്പര്യപ്പെടുന്നത്. മറ്റുള്ളവരെ കാണാൻ ആഗ്രഹമുള്ളവരായിട്ടും അവരുടെ വാക്കുകൾ കേൾക്കാൻ മടിക്കുന്നവരായി നാം മാറുന്നു. ഇതിന്റെ ഫലമായി സൗഹൃദം സ്വാർത്ഥത കലർന്ന ഒരു സാമൂഹിക ബന്ധമായി ചുരുങ്ങിപ്പോകുന്നു. മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുക എന്നത് നല്ലൊരു ശ്രോതാവ് ചെയ്യുന്ന സന്തോഷകരമായ അനേകപ്രവൃത്തികളിൽ ഒന്നാണ്. നാം ഇത് കൃത്യമായി മനസ്സിലാക്കാതെ പെട്ടെന്നുണ്ടാകുന്നതും അവ്യക്തവുമായ ചിലവികാരങ്ങൾ പലപ്പോഴും നമ്മെ സംഭാഷണത്തിലേക്കു നയിക്കുന്നു. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു; കൂടുതൽ ഉയർന്ന തൊഴിൽ അവസരങ്ങളെക്കുറിച്ച് ആലോചിക്കുന്നു. അപ്പോൾ അവർ നമുക്ക് യോജിച്ചവരാണോയെന്ന് നമുക്ക് അറിയാതെ വരുന്നു; ബന്ധങ്ങൾ പ്രതിസന്ധിയിലാകുന്നു. ജീവിതത്തെക്കുറിച്ച് പൊതുവെ ഒരു നിരാശാബോധം തോന്നുന്നു (യഥാർത്ഥത്തിൽ എന്താണ് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കുവാൻ കഴിയാതെ). ചിലപ്പോൾ നമുക്ക് ഏതെങ്കിലും കാര്യത്തെക്കുറിച്ച് അമിതാവേശവും ഉത്സാഹവും തോന്നുന്നുവെങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമായി ഗ്രഹിക്കാൻ പ്രയാസമായിത്തീരുന്നു. ഇതെല്ലാം ഹൃദയത്തിൽ വ്യക്തത തേടുന്ന വിഷയങ്ങളാണ്. മറ്റൊരാളുമായുള്ള സംഭാഷണത്തിലൂടെ ആശയക്കുഴപ്പവും അസ്വസ്ഥതയും നിറഞ്ഞ മനോനിലയിൽ നിന്നും കൂടുതൽ വ്യക്തതയുള്ളതും പ്രതീക്ഷാനിർഭരവും ശാന്തവുമായ നിലയിലേക്ക് മാറുന്നതാണ് ഉത്തമം എന്ന് ഒരു നല്ല ശ്രോതാവിന് അറിയാവുന്നതാണ്. ഒരുമിച്ച് സംസാരിക്കുന്നതിലൂടെ യഥാർത്ഥത്തിൽ എന്താണ് പ്രശ്നമെന്ന് കണ്ടെത്താൻ സാധിക്കും. എന്നാൽ യഥാർത്ഥത്തിൽ ഇത് പലപ്പോഴും സംഭവിക്കാറില്ല. കാരണം സംഭാഷണങ്ങളിൽ വ്യക്തതയുടെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം കുറവാണ്. നല്ല ശ്രോതാക്കൾ അപൂർവ്വവുമാണ്. അതിനാൽ ആളുകൾ വിശകലനം ചെയ്യുന്നതിനേക്കാൾ സ്വന്തം - വികാരങ്ങൾ ആവർത്തിച്ചുറപ്പിക്കുകയാണ് പതിവ്. അവർ ആശങ്കാകുലരോ, ആവേശഭരിതരോ, ദുഃഖിതരോ അല്ലെങ്കിൽ പ്രതീക്ഷാനിർഭരരോ ആണെന്ന വസ്തുത അവർ പലവിധത്തിൽ വീണ്ടും പറയുന്നു എങ്കിലും കേൾക്കുന്നയാൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നില്ല. നല്ല ശ്രോതാക്കൾ ഇതിനെ മറികടക്കാൻ വിവിധ ഭാഷണ തന്ത്രങ്ങൾ പ്രയോഗിക്കുന്നു. മറ്റൊരാൾ സംസാരിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേൾക്കുകയും പ്രോത്സാഹനപരമായ ചെറുവാക്കുകളും, സഹാനുഭൂതിയുള്ള മുഖഭാവങ്ങളും ഉത്സാഹം പകരുന്ന തലകുലുക്കലുകളും താത്പര്യം പ്രകടിപ്പിക്കുന്ന ശബ്ദങ്ങളും നൽകുകയും ചെയ്യുന്നു. അവർ മറ്റൊരാളെ വിഷയത്തിന്റെ ആഴത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നു, എപ്പോഴും. “ഇതിനെക്കുറിച്ച് കൂടുതൽ പറയൂ”, “അത് പറഞ്ഞപ്പോൾ എനിക്ക് ഏറെ താത്പര്യം തോന്നി”, “അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് നിങ്ങൾ കരുതുന്നു ?”, “അതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നിയത് ?” തുടങ്ങിയ ചോദ്യങ്ങൾ അവർ ചോദിക്കും. സംഭാഷണത്തിൽ വ്യക്തതക്കുറവ് ഉണ്ടാകുമെന്നത് ഒരു നല്ല ശ്രോതാവ് നിസ്സാരമായി കരുതുകയും അതിനെ കുറ്റപ്പെടുത്തുകയോ വേഗം വിധിയെഴുതാതെയിരിക്കുകയോ ചെയ്യുന്നു. കാരണം മനസ്സിലെ ആശയകുഴപ്പം മനുഷ്യരിൽ സാധാരണവും പ്രധാനപ്പെട്ടതുമായ ഒരു പ്രശ്നമാണെന്നും അതിനെ പരിഹരിക്കാൻ യഥാർത്ഥ സുഹൃത്ത് സഹായിക്കേണ്ടതുണ്ടെന്നും അവർ തിരിച്ചറിയുന്നു. പലപ്പോഴും നമ്മെ യഥാർത്ഥത്തിൽ അലട്ടുന്നതോ ആവേശപ്പെടുത്തുന്നതോ എന്താണെന്ന് നമുക്ക് വ്യക്തമായി അറിയില്ല. കൂടുതൽ വിശദീകരിക്കാൻ പ്രോത്സാഹനം ലഭിക്കുമ്പോഴാണ് അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ കഴിയുന്നത് എന്ന് നല്ല ശ്രോതാവ് അറിയുന്നു. അതിനാൽ ഉടനെ ഉപദേശം നൽകുന്നതിനു പകരം “തുടരൂ” എന്ന ലളിതമായ വാക്ക് പറഞ്ഞ് മറ്റൊരാളെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നു. നാം സഹോദരങ്ങളെയോ ബന്ധങ്ങളെയോ പരാമർശിക്കുമ്പോൾ, ബാല്യത്തിലെ ബന്ധം എങ്ങനെയായിരുന്നു, കാലക്രമേണ അത് എങ്ങനെ മാറി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവർ കൂടുതൽ അറിയാൻ ശ്രമിക്കും. നമ്മുടെ ആശങ്കകളുടെയും ആവേശങ്ങളുടെയും ഉറവിടം എന്താണെന്ന് അവർ അന്വേഷിക്കുന്നു. “അത് നിങ്ങളെ പ്രത്യേകിച്ച് എന്തുകൊണ്ടാണ് അലട്ടിയത് ?”, “അത് നിങ്ങൾക്ക് ഇത്ര പ്രധാനപ്പെട്ടതായത് എന്തുകൊണ്ട് ?” എന്നിങ്ങനെ അവർ ചോദിക്കും. അവർ നമ്മുടെ ചരിത്രം മനസ്സിൽ സൂക്ഷിക്കും. നമ്മൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഓർത്ത് വീണ്ടും പരാമർശിക്കുന്നതിലൂടെ അവർ ബന്ധത്തെ കൂടുതൽ ആഴത്തിലുള്ളതാക്കുന്നു. അസ്പഷ്ടമായ കാര്യങ്ങൾ പറയുന്നത് വളരെ എളുപ്പമാണ്. ചിലതൊക്കെ മനോഹരമോ, ഭയാനകമോ നല്ലതോ അരോചകമോ ആണെന്ന് നാം പരാമർശിക്കാറുണ്ട്. പക്ഷേ അതിന്റെ കാരണം അന്വേഷിക്കാറില്ല. നല്ല ശ്രോതാവ് നമ്മുടെ ആദ്യപ്രതികരണങ്ങളെത്തന്നെ സംശയത്തോടെ പരിശോധിക്കുകയും പിന്നിൽ മറഞ്ഞിരിക്കുന്ന ആഴത്തിലുള്ള വികാരങ്ങളെയും മനോഭാവങ്ങളെയും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. (398 വാക്കുകൾ)

  7. 2026 · Malayalam Compulsory Paper (Qualifying) · 20 marksMains

    താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുക : (20) പുരാതന കാലം മുതൽ ഇന്ത്യൻ നാവികർ അവരുടെ കപ്പലോട്ട നൈപുണ്യത്തിന് പ്രസിദ്ധരായിരുന്നു. ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുമ്പ് അവർ സമുദ്രയാത്രകൾ ആരംഭിച്ചു. അന്ന് സമുദ്രയാത്രയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വളരെ കുറവായിരുന്നു. ഇന്നുള്ള ആധുനിക ഉപകരണങ്ങൾ അന്നില്ലായിരുന്നു. എന്നിരുന്നാലും, പുരാതന നാവികർക്ക് പ്രകൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും കാലാവസ്ഥാ-വ്യതിയാനങ്ങളെ മനസ്സിലാക്കാനുള്ള കഴിവും ഉണ്ടായിരുന്നു. അവർ ഗ്രഹങ്ങളെ നിരീക്ഷിക്കുകയും കാറ്റിന്റെ ദിശ മനസ്സിലാക്കുകയും ജലത്തിന്റെ നിറംകണ്ട് കടലിന്റെ ആഴം മനസ്സിലാക്കുകയും ചെയ്തു. സമുദ്ര ജീവികളെ നിരീക്ഷിച്ചുകൊണ്ട് കരയിലേക്കുള്ള ദൂരംപോലും കണക്കാക്കുവാൻ അവർക്കു കഴിഞ്ഞിരുന്നു. ചിലപ്പോൾ ഒരു - രാജ്യത്തിന്റെ സ്ഥാനംപോലും അവർ കണ്ടെത്തിയിരുന്നു. അന്നത്തെ കാലത്ത് നാവികപരിശീലനത്തിനായി പ്രത്യേക അക്കാദമികൾ ഉണ്ടായിരുന്നില്ല. അതിനാൽ അവർക്ക് ലഭിച്ച പരിശീലനം അനുഭവങ്ങളിലൂടെയും പരീക്ഷണ – പിഴവുകളിലൂടെയും ആയിരുന്നു. യാത്രകളിൽ അപകടങ്ങൾ സംഭവിച്ചിരുന്നുവെങ്കിലും അവരുടെ ധൈര്യവും ആത്മവിശ്വാസവും അവർക്ക് മുന്നോട്ടുപോകാൻ പ്രേരണ നൽകിക്കൊണ്ടിരുന്നു. ഈ ശക്തിയോടെ സമുദ്ര യാത്രികരായ അവർ പടിഞ്ഞാറ് പേർഷ്യൻ ഗൾഫിലേക്കും ആഫ്രിക്കയുടെ കിഴക്കൻ തീരത്തേക്കും, കൂടാതെ കിഴക്കും, വിദൂര കിഴക്കിലുള്ള ഇന്തോനേഷ്യ, കംബോഡിയ, അന്നാം, ബോർണിയോ, സെലിബസ് പോലുള്ള വിദൂര ദ്വീപുകളിലേക്കും എത്തിച്ചേരാൻ പ്രേരിതരായി. ആധുനിക സമുദ്ര പരിശീലനത്തിന്റെ കാലഘട്ടം 1920-കളുടെ തുടക്കത്തിൽ ആരംഭിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ മാറ്റത്തിന്റെ മനോഹരമായ കാറ്റ് വീശിത്തുടങ്ങി. ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പ് അസ്തമിച്ചുപോയ ഇന്ത്യയുടെ മഹത്തായ കപ്പൽ ഗതാഗത പാരമ്പര്യത്തിന്റെ സൂര്യൻ വീണ്ടും ഉദിച്ചുയർന്ന് പ്രകാശിക്കുന്നു. ഇന്ത്യൻ കപ്പൽ ഗതാഗതം ഇപ്പോൾ ശരിയായ ദിശയിലാണ് മുന്നേറുന്നത്.

  8. 2026 · Malayalam Compulsory Paper (Qualifying) · 20 marksMains

    താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം മലയാളത്തിലേക്കു തർജ്ജമ ചെയ്യുക : (20) Orientation for entrepreneurship has to start right from the schools. In schools, teachers need to highlight the role of entrepreneurship in national development. During college, students must be exposed to business development opportunities and must be trained towards the creation of new enterprises. Parents should encourage their children to take up new ventures after their education. We should cultivate a mindset that ‘Idea is wealth’. The government must create a facilitating environment for the provision of venture capital for innovative ideas without collateral security. Universities and engineering and management institutions should work with banks and other funding agencies towards simplifying procedures for setting up businesses and working with entrepreneurs till the project becomes self-sustaining and viable. Procedures in government should facilitate the spotting and recognition of new Indian talent in entrepreneurship by creating a level playing field for healthy competition. Citizens who can afford it should turn themselves into angel investors or start venture capital organizations to fund such new ventures. Big and small industries need to have an open mind in order to encourage and partner with young entrepreneurs.

  9. 2026 · Malayalam Compulsory Paper (Qualifying) · 40 marksMains

    താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് നിർദ്ദേശമനുസരിച്ച് ഉത്തരമെഴുതുക : (a) അർത്ഥം വ്യക്തമാക്കുന്ന വിധത്തിൽ വാക്യത്തിൽ പ്രയോഗിക്കുക : (2×5=10) (i) അഗ്നിപരീക്ഷ (2) (ii) ധർമ്മസങ്കടം (2) (iii) ഞാണിന്മേൽക്കളി (2) (iv) കെട്ടുകെട്ടിക്കുക (2) (v) ഉരുക്കുമുഷ്ടി (2) (b) സന്ധി പിരിച്ചെഴുതുക : (2×5=10) (i) പെറ്റമ്മ (2) (ii) കടപ്പുറം (2) (iii) ചക്കച്ചുള (2) (iv) നെന്മണി (2) (v) വഴിയമ്പലം (2) (c) വിഗ്രഹിച്ചെഴുതുക : (2×5=10) (i) ആബാലവൃദ്ധം (2) (ii) മഞ്ഞുതൊപ്പി (2) (iii) മാതാപിതാക്കൾ (2) (iv) നിർമ്മല മാനസൻ (2) (v) ശിരോലിഖിതം (2) (d) താഴെകൊടുത്തിരിക്കുന്ന പദങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക : (2×5=10) (i) സ്ഫോടനം (2) (ii) മ്ലേശ്ചം (2) (iii) ബാധ്യസ്ഥൻ (2) (iv) ശ്രേഷ്ടൻ (2) (v) വിഖാതം (2)